രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് ജനുവരി 22ന് അവധി പ്രഖ്യാപിച്ചു

ram

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളിലും പങ്കെടുക്കുന്നതിലേക്ക് അവധി നൽകണമെന്നാണ് ആവശ്യം.
 

Share this story