രാമക്ഷേത്ര പ്രതിഷ്ഠ: പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

mla

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് എംഎൽഎ നിയമസഭാംഗത്വം രാജിവച്ചു. ഗുജറാത്തിലെ വിജാപൂർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മുതിർന്ന നേതാവ് സി.ജെ ചാവ്ദയാണ് രാജിവച്ചത്. രാമക്ഷേത്ര വിഷയത്തിൽ രാജ്യത്തെ ജനങ്ങൾക്കൊപ്പം ആഹ്ലാദിക്കുന്നതിന് പകരം പാർട്ടി സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിൽ നിന്ന് രാജിവച്ചു. 25 വർഷം പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ട്. രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ' ചടങ്ങ് നടക്കാനിരിക്കെ രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്. ആ സന്തോഷ തരംഗത്തിന്റെ ഭാഗമാകുന്നതിന് പകരം ഈ പാർട്ടി കാണിച്ച സമീപനമാണ് തീരുമാനത്തിന് പിന്നിൽ. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും പിന്തുണയ്ക്കണമെന്നും ചാവ്ദ പറഞ്ഞു. ഇദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന.
 

Share this story