അയോധ്യ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും

ram

അയോധ്യ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. രാവിലെ മുതൽ ദർശനം ആരംഭിച്ചു. ഇന്നലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ദർശനം. പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. 

ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാകാൻ ഇനിയും രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിൽ മുഖ്യ യജമാനനായി നിന്നത്.
 

Share this story