രാമക്ഷേത്രം ഉദ്ഘാടനം: കോൺഗ്രസിന് മേൽ കടുത്ത സമ്മർദം, പങ്കെടുക്കരുതെന്ന് സഖ്യ പാർട്ടികൾ

Sonia

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങുന്ന കോൺഗ്രസിന് മേൽ കടുത്ത സമ്മർദം ചെലുത്തി മറ്റ് പ്രതിപക്ഷ പാർട്ടികൾ. ചടങ്ങിൽ കോൺഗ്രസിൽ പങ്കെടുക്കരുതെന്ന് ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നിലപാടിനോട് സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ട്

തൃണമൂൽ കോൺഗ്രസും ആർജെഡിയും ജെഡിയുവും ചടങ്ങ് ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയ ഗാന്ധിക്ക് ക്ഷേത്രം ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കിൽ പ്രതിനിധി ചടങ്ങിൽ പങ്കെടുക്കുമെനന്നാണ് കോൺഗ്രസ് നേതരത്തെ അറിയിച്ചത്.
 

Share this story