റാഞ്ചി എയർ ആംബുലൻസ് അപകടം: ഏഴ് പേരും മരിച്ചതായി സ്ഥിരീകരണം

ranchi

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണുണ്ടായ അപകടത്തിൽ മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരണം. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം ഏഴ് പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പോയ റെഡ് ബോർഡ് എയർ വേയ്‌സിന്റെ ചെറു വിമാനമാണ് തകർന്നത്.

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത്. റാഞ്ചിയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം തകർന്ന് വീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സംശയം

ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാർ എന്നയാളുമായാണ് വിമാനം പോയത്. രോഗിയെ കൂടാതെ ഡോക്ടർ, മെഡിക്കൽ അറ്റൻഡന്റ്, രണ്ട് വിമാന ജീവനക്കാർ, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. റിതേഷ് കുമാർ, സച്ചിൻ കുമാർ മിശ്ര, വികാസ് കുമാർ ഗുപ്ത, അർച്ചന ദേവി, ധ്രുവ് കുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
 

Tags

Share this story