ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് 21 ദിവസത്തിനകം വധശിക്ഷ; ദിശ ബിൽ ആന്ധ്ര സർക്കാർ പാസാക്കി

ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് 21 ദിവസത്തിനകം വധശിക്ഷ; ദിശ ബിൽ ആന്ധ്ര സർക്കാർ പാസാക്കി

ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് 21 ദിവസത്തിനകം വധശിക്ഷ നൽകാനുള്ള ദിശ ബിൽ ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കി. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് 21 ദിവസത്തിനകം വധശിക്ഷ നൽകാനും ഇത്തരം കേസുകളിൽ വിചാരണ വേഗത്തിലാക്കാനുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കാനും വിചാരണ 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ടെനന്നും 21 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പിൽ വരുത്തണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണമെന്ന ആവശ്യവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രത്യേക കോടതികൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസുകളിൽ തടവുശിക്ഷ കുറഞ്ഞത് 3 വർഷമെന്നത് പരമാവധി അഞ്ച് വർഷമെന്നത് ഏഴ് വർഷമാക്കിയും ഉയർത്തിയിട്ടുണ്ട്.

 

Share this story