2000 രൂപയുടെ നോട്ടുകൾ മാറാനുള്ള സൗകര്യമൊരുക്കാൻ ബാങ്കുകൾക്ക് ആർ ബി ഐ നിർദേശം

RBI

2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. എല്ലാ കൗണ്ടറുകളിലും നോട്ട് മാറാനുള്ള സൗകര്യമൊരുക്കണം. നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളവും ഒരുക്കാനും ആർബിഐ നിർദേശം നൽകി

നാളെ മുതൽ 2000 രൂപ നോട്ടുകൾ മാറാം. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഇത് ഉപയോഗിക്കാം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 

Share this story