ബിഹാറിൽ ആദ്യഘട്ടത്തെയും മറികടന്ന് റണ്ടാംഘട്ടത്തിൽ റെക്കോർഡ് പോളിംഗ്; വിധിയെഴുതിയത് 122 മണ്ഡലങ്ങൾ

bihar

ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു. അഞ്ച് മണി വരെ 67.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനെ ഇതോടെ രണ്ടാം ഘട്ടം മറികടന്നു. ആദ്യഘട്ടത്തിൽ 64.66 ശതമാനമായിരുന്നു പോളിംഗ്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട പോളിംഗ് നടന്നത്.

45,339 പോളിംഗ് സ്‌റ്റേഷനുകളിലാണ് പോളിംഗ് നടന്നത്. 1302 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ് നടന്നത്. ഉച്ച വരെ 60.40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 

ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ വിവിധ ചാനലുകൾ പുറത്തുവിടുകയാണ്‌
 

Tags

Share this story