ചെങ്കോട്ട സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്

al falah

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിൽ സർവകലാശാലയിലെ ഡോക്ടർമാർ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്

അതേസമയം ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഎ പറയുന്നു. കാശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദ അടക്കമുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്ന് കണ്ടെത്തി. വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്ന് പേരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്

അഫ്ഗാനിസ്ഥാനിലേക്കും പാക്കിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികൾ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് നിർണായക വിവരങ്ങളാണ് പുറത്തുവന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പാക് ചാര സംഘടനയുമായും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ
 

Tags

Share this story