ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

Delhi Blast

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുൽവാമ സ്വദേശി തുഫൈൽ നിയാസ് ഭട്ടിനെയാണ് ജമ്മു കശ്മീർ പൊലീസിന്‍റെ സംസ്ഥാന അന്വേഷണ ഏജൻസിയായ (എസ്ഐഎ) അറസ്റ്റ് ചെയ്തത്.

സ്ഫോടനം ആസൂത്രണം ചെയ്തതിൽ ഇയാൾക്ക് പങ്കുള്ളതായി നിർണായക തെളിവുകൾ ലഭിച്ചതായാണ് ഒരു അന്വേഷണ ഉദ‍്യോഗസ്ഥൻ ദേശീയ മാധ‍്യമത്തോട് വ‍്യക്തമാക്കിയിരിക്കുന്നത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്കുള്ള പങ്ക് അന്വേഷണ സംഘം അന്വേഷിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ചെങ്കോട്ട സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന നാലുപേരെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Tags

Share this story