ചെങ്കോട്ട സ്‌ഫോടനം: ഡോക്ടർ ഷഹീന് ലഷ്‌കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന
Nov 17, 2025, 08:12 IST
ചെങ്കോട്ട സ്‌ഫോടനക്കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ സയീദിന് ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമെന്ന് സൂചന. ഇത് സൂചിപ്പിക്കുന്ന നിർണായകമായ ഡയറിക്കുറിപ്പുകൾ കണഅടെത്തി. അതേസമയം സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുസാഫർ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിവരം.
തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്തരിച്ചത്. കേസിൽ എൻഐഎ കൂടുതൽ അറസ്റ്റിലേക്ക് കടന്നേക്കും. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന തുടരുകയാണ്. കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ ഇന്നലെ പിടികൂടിയിരുന്നു.
അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫരിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ
