ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യം: ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി. രഹസ്യാന്വേഷണ ഏജൻസികളുടേതാണ് മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബ ചെങ്കോട്ടക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്
ചാന്ദ്‌നി ചൗക്കിലെ പ്രധാന ക്ഷേത്രത്തെ ലക്ഷ്യമിട്ട് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്‌ഫോടനത്തിന് പ്രതികാരമായാണ് ലഷ്‌കറെ ത്വയിബ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം
ഡൽഹി ചെങ്കോട്ടക്ക് പുറമെ രാജ്യത്ത് മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്‌കറെ ത്വയിബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 നവംബർ 10ന് ചെങ്കോട്ടക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
