വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: ഉമീദ് പോർട്ടലിലെ 11% അപേക്ഷകളും കേന്ദ്രം കൂട്ടത്തോടെ നിരസിച്ചു; കൂടുതൽ യുപിയിൽ നിന്ന്

വഖഫ്

ന്യൂഡെൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ 'ഉമീദ്' (UMEED) പോർട്ടലിൽ സമർപ്പിക്കപ്പെട്ട അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ചു. പോർട്ടലിൽ ആകെ ലഭിച്ച 7,95,784 അപേക്ഷകളിൽ 11 ശതമാനത്തോളം അപേക്ഷകളാണ് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞത്.

​ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് ഉത്തർപ്രദേശിൽ നിന്നാണ്. യുപിയിൽ നിന്ന് മാത്രം 31,783 അപേക്ഷകൾ ഒഴിവാക്കി. പശ്ചിമ ബംഗാളിൽ നിന്ന് 14,134 അപേക്ഷകളും, രാജസ്ഥാനിൽ നിന്ന് 12,080 അപേക്ഷകളും ഇത്തരത്തിൽ നിരസിക്കപ്പെട്ടിട്ടുണ്ട്.

​ഇത്രയധികം അപേക്ഷകൾ ഒന്നിച്ച് നിരസിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വിശദീകരണവും ലഭ്യമായിട്ടില്ലെന്ന് വിവിധ സംസ്ഥാന വഖഫ് ബോർഡുകൾ വ്യക്തമാക്കുന്നു. കൂടാതെ, രജിസ്‌ട്രേഷനുള്ള സമയപരിധി നീട്ടി നൽകണമെന്ന വഖഫ് ബോർഡുകളുടെ ആവശ്യത്തോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Tags

Share this story