അർച്ചനയെ ആദേശ് തള്ളിയിട്ട് കൊന്നതെന്ന് ബന്ധുക്കൾ; മലയാളി യുവാവ് അറസ്റ്റിൽ

archana

ബംഗളൂരുവിൽ ഹിമാചൽപ്രദേശ് സ്വദേശിനിയായ എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ച സംഭവത്തിൽ മലയാളെ യുവാവിനെ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി ആദേശാണ് അറസ്റ്റിലായത്. മാർച്ച് 11ന് പുലർച്ചെയാണ് കോറമംഗലയിലെ ഫ്‌ളാറ്റിലെ നാലാം നിലയിൽ നിന്നും വീണ് അർച്ചന ധിമൻ(28) എന്ന യുവതി മരിച്ചത് 

ആദേശ് മകളെ തള്ളിയിടുകയായിരുന്നുവെന്ന അർച്ചനയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും ഏഴ് മാസമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ദുബൈയിൽ നിന്ന് അർച്ചന മാർച്ച് ഏഴിനാണ് ബംഗളൂരുവിൽ എത്തിയത്

വെള്ളിയാഴ്ച രാത്രി ഇരുവരും തീയറ്ററിൽ സിനിമ കാണാൻ പോയി. ഇതിന് ശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് അർച്ചന വീണുമരിച്ചത്. തർക്കത്തെ തുടർന്ന് ആദേശ് തള്ളിയിട്ടുവെന്നാണ് പോലീസിന്റെയും നിഗമനം.
 

Share this story