റിലയൻസ് ജനറൽ ഇൻഷുറൻസ് അഴിമതി: സത്യപാൽ മല്ലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

malik
റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലയ്ക്കാണ് മല്ലിക്കിനോട് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കാശ്മീർ ഗവർണറായിരിക്കെ 2018ൽ അനിൽ അംബാനിയുടെ റിലയൻസ് ഇൻഷുറൻസുമായി സർക്കാരുണ്ടാക്കിയ കരാർ സത്യപാൽ മല്ലിക്ക് റദ്ദാക്കിയിരുന്നു. കരാറിൽ അഴിമതിയുണ്ടെന്ന മല്ലിക്കിന്റെ ആരോപണത്തെ തുടർന്നാണ് സിബിഐ കേസെടുത്തത്.
 

Share this story