ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം; നിയമസഭയിൽ ബജറ്റ് പാസായി

himachal

രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന ഹിമാചൽപ്രദേശിൽ കോൺഗ്രസിന് ആശ്വാസം. നിയമസഭയിൽ ബജറ്റ് പാസായി. പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടതായി മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞു

ബിജെപി അംഗങ്ങളുടെ അഭാവത്തിലാണ് ബജറ്റ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റുള്ള പത്ത് പേർ പ്രതിഷേധിച്ച് പുറത്തിറങ്ങുകയും ചെയ്തു. 

ബജറ്റ് പാസാക്കി. സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തടഞ്ഞു. സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത എംഎൽഎമാരിൽ ഒരാൾ മാപ്പ് പറഞ്ഞു. ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്നും സുഖു പറഞ്ഞു
 

Share this story