അമിത് ഷായ്‌ക്കെതിരായ പരാമർശം; രാഹുൽ ഗാന്ധി ഇന്ന് യുപിയിലെ കോടതിയിൽ ഹാജരാകും

rahul

ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. യുപിയിലെ സുൽത്താൻപൂർ കോടതിയിലാണ് രാഹുൽ ഹാജരാകുന്നത്. രാവിലെ 10 മണിയോടെ രാഹുൽ ഗാന്ധി കോടതിയിൽ എത്തും

ഭാരത് ജോഡോ ന്യായ് യാത്ര തത്കാലത്തേക്ക് നിർത്തിവെച്ചാണ് കോടതിയിൽ ഹാജരാകാനായി രാഹുൽ എത്തുന്നത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചു എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ടക്കേസ് നൽകിയത്

2018 കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ രാഹുൽ നടത്തിയ പരാമർശമാണ് കേസിനാധാരം. നിലവിൽ ന്യായ് യാത്ര അമേഠി വഴി കടന്നുപോകുന്നതിനിടെയാണ് രാഹുൽ കോടതിയിലേക്ക് എത്തുന്നത്.
 

Share this story