മഹാത്മ ഗാന്ധിക്കെതിരായ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോലീസിൽ പരാതി

Modi

മഹാത്മ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോലീസിൽ പരാതി. ചലചിത്ര സംവിധായകനായ ലൂയിത് കുമാർ ബർമനാണ് ഗുവാഹത്തിയിലെ ഹാത്തി ഗൗ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. മോദിയുടെ പരാമർശം രാജ്യനിന്ദ നിറഞ്ഞതും ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു

1982ൽ പുറത്തിറങ്ങിയ റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി എന്ന സിനിമയിലൂടെയാണ് മഹാത്മ ഗാന്ധിയെ ലോകം അറിഞ്ഞതെന്നായിരുന്നു മോദിയുടെ പരാമർശം. എബിപി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമർശം

പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി. എന്നാൽ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വർഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തിൽ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ. മാർട്ടിൻ ലൂഥർ കിംഗിനെയും നെൽസൺ മണ്ടേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല., എന്നായിരുന്നു മോദിയുടെ പരാമർശം
 

Share this story