മമത ബാനർജിക്കെതിരായ പരാമർശം; ബംഗാളിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Sat, 4 Mar 2023

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബംഗാൾ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്താവ് ബാഗ്ചി അറസ്റ്റിൽ. ടെലിവിഷൻ ഷോയിലാണ് കൗസ്താവ് വിവാദ പരാമർശം നടത്തിയത്. ബുർട്ടോല്ല പോലീസാണ് പുലർച്ചെ മൂന്ന് മണിയോടെ ബരാക്പൂരിലെ വസതിയിലെത്തി കൗസ്താവിനെ കസ്റ്റഡിയിലെടുത്തത്
ശനിയാഴ്ച രാവിലെ ഏഴരയോടെ മണിക്കൂറുകളുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ക്രിമിനൽ ഗൂഢാലോചന, സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.