മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ
Oct 2, 2025, 08:08 IST

മഹാത്മാ ഗാന്ധിയെ സ്മരിച്ച് രാജ്യം. ഇന്ന് ഗാന്ധിജിയുടെ 156ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും
പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിവസം ജനങ്ങൾ ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു
ഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനം കൂടിയായാണ് ആചരിക്കുന്നത്. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് നടക്കുന്നത്.