റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. റെമിട്രിപ്പ് എന്ന ഓൺലൈൻ ആപ്പാണ് പ്ലേ സ്റ്റോറിൽ എത്തിയിരിക്കുന്നത്. റെയിൽവേ ബുക്കിംഗ് ഐഡിയുടെ സഹായത്തോടെ ആപ്പ് ഡൗൺലോഡ് ചെയ്ത് നിമിഷങ്ങൾക്കകം ടിക്കറ്റ് റിസർവ് ചെയ്യാം. 23 ഭാഷകളിലാണ് ആപ്പിന്റെ സേവനം ലഭ്യമാകുന്നത്.തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുകയാണ് റെമിട്രിപ്പിന്റെ ലക്ഷ്യം. റിയൽ ടൈം സീറ്റ് ലഭ്യത, വേഗത്തിലുള്ള തത്കാൽ ബുക്കിംഗ്, എളുപ്പത്തിലുള്ള ടിക്കറ്റ് റദ്ദാക്കൽ തുടങ്ങിയ സൗകര്യങ്ങളാണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നത്.
സ്ഥാപകരായ അനിൽ ശർമ്മയും അഭിഷേക് ശർമ്മയും ചേർന്നാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് റെമിട്രിപ്പ് ഉദ്ഘാടനം ചെയ്തത്.23 ഭാഷകളിൽ സേവനം ലഭ്യമാകുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് സ്വന്തം ഭാഷയിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സർവീസ് ചാർജില്ലാതെ ട്രെയിൻ യാത്രയ്ക്കുള്ള ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്.അടുത്ത ഘട്ടത്തിൽ എഐ എനബിൾഡ് ടിക്കറ്റിങ്ങ്,എഐ ട്രാവൽ അസിസ്റ്റന്റ്, മെട്രോ, ഫ്ലൈറ്റ്, ടാക്സി ബുക്കിംഗ് തുടങ്ങിയ സേവനങ്ങളിലേക്കും റെമിട്രിപ്പ് വികസിക്കാനാണ് കമ്പനിയുടെ പദ്ധതി.
