റേണുകസ്വാമി വധക്കേസ്: മാപ്പുസാക്ഷിക്കെതിരെയുള്ള നടൻ ദർശന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളി

Case

ബെംഗളൂരു: റേണുകസ്വാമി വധക്കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് തിരിച്ചടി. കേസിൽ ഒന്നാം പ്രതിയായിരുന്ന ഒരാളെ മാപ്പുസാക്ഷിയാക്കുന്നതിനെതിരെ ദർശൻ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.

​കേസിലെ വിചാരണനടപടികളുടെ ഭാഗമായി അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയ നടപടി നിയമപരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാന പ്രതികളിൽ ഒരാളായ വ്യക്തി കേസിന്റെ അന്വേഷണത്തിലും വിചാരണയിലും നിർണായക വിവരങ്ങൾ നൽകാൻ തയ്യാറായതിനെ തുടർന്നാണ് മാപ്പുസാക്ഷിയാക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഇത് കേസിനെ ബാധിക്കുമെന്നും മാപ്പുസാക്ഷി പദവി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദർശൻ കോടതിയെ സമീപിച്ചിരുന്നത്.

​ഹർജി തള്ളിയതോടെ ദർശൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ അന്വേഷണസംഘത്തിന് വഴിതെളിഞ്ഞു. ആരാധകനായ റേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ് നടൻ ദർശനും കൂട്ടാളികളും.

Tags

Share this story