അദാനിക്കെതിരായ റിപ്പോർട്ട്: ഇന്ത്യ സഖ്യസർക്കാർ അധികാരത്തിലെത്തി അഴിമതി അന്വേഷിക്കുമെന്ന് രാഹുൽ

rahul

ഗൗതം അദാനിക്കെതിരായ ഫിനാൻഷ്യൽ ടൈംസിൽ വന്ന റിപ്പോർട്ട് ബിജെപിക്കെതിരെ ആയുധമാക്കി രാഹുൽ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കൽക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് അദാനി കൂടിയ വിലക്ക് വിറ്റെന്ന റിപ്പോർട്ടാണ് രാഹുൽ ആയുധമാക്കിയത്. ജൂൺ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കൽക്കരി അദാനി തമിഴ്‌നാട്ടിലെ പൊതുമേഖല സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ളതെന്ന് കാണിച്ച് മറിച്ചുവിറ്റെന്നായിരുന്നു ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്. ഇതിലൂടെ അദാനിയുടെ കമ്പനി കൊള്ളലാഭം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു

പുറത്തുവന്നത് ബിജെപി സർക്കാരിന്റെ വലിയ തട്ടിപ്പാണെന്ന് രാഹുൽ ആരോപിച്ചു. യഥാർഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്റെ പോക്കറ്റിൽ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായത്. ഇത് മൂടി വെക്കാൻ എത്ര ടെമ്പോയിൽ പണം ലഭിച്ചെന്ന് മോദി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു
 

Share this story