സംവരണം 70 ശതമാനമാക്കും, 200 യൂണിറ്റ് വൈദ്യുതി സൗജന്യം; കോൺഗ്രസിന്റെ പ്രകടന പത്രിക

manifesto

കർണാടകയിലെ സംവരണ പരിധി 50 ശതമാനത്തിൽ നിന്ന് 70 ശതമാനമായി ഉയർത്തുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രിക. മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 17 ശതമാനമാക്കും. എസ് ടി സംവരണം ഏഴ് ശതമാനമാക്കും.

സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക സെൻസസ് പുറത്തുവിടും. എസ് സി, എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ലാപ്‌ടോപ്പ് സൗജന്യമായി നൽകും. എല്ലാ വീടുകളിലും ആദ്യ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി പദ്ധതി. തൊഴിൽ രഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ പ്രതിമാസ ഓണറേറിയം നൽകും

എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ഓരോ മാസവും പത്ത് കിലോ ധാന്യം. അധികാരത്തിൽ വന്ന് ആദ്യത്തെ രണ്ട് വർഷം എല്ലാ തൊഴിൽ രഹിതരായ ഡിഗ്രിയുള്ള യുവതി യുവാക്കൾക്ക് 3000 പ്രതിമാസം. ഡിപ്ലോമ ഉള്ളവർക്ക് 1500 പ്രതിമാസം. എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി, ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
 

Share this story