എഐസിസിയിൽ അഴിച്ചുപണി; താരിഖ്‌ അൻവറിനെ മാറ്റി: കേരളത്തിന്‍റെ ചുമതല ഇനി ദീപാ ദാസ് മുൻഷിക്ക്

കേരളത്തിന്‍റെ എഐസിസി ചുമതലയിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാദാസ് മുൻഷി ക്കാണ് പകരം ചുമതല നൽകിയിരുക്കുന്നത്. സംഘടന ചുമതലയിൽ കെസി വേണുഗോപാൽ തുടരും.

രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയും തുടരും. കമ്യൂണിക്കേഷൻ വിഭാ​ഗത്തിന്റെ ചുമതലയിൽ ജയറാം രമേശ് തുടരും.

Share this story