കോൺഗ്രസിൽ നിന്ന് ഇന്നലെ രാജി; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ബിജെപിയിൽ ചേർന്നു

chavan

കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്ര ശേഖർ ഭവൻകുള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം.

രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായം തുറക്കുകയാണെന്ന് അശോക് ചവാൻ പ്രതികരിച്ചു. ചവാൻ നാളെ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയായി നാളെ പത്രിക നൽകിയേക്കും. 

മഹാരാഷ്ട്ര മുൻ പിസിസി പ്രസിഡന്റ് കൂടിയായിരുന്നു അശോക് ചവാൻ. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ചവാന്റെ ബിജെപി പ്രവേശനം
 

Share this story