ബീഹാറിൽ മഹാസഖ്യത്തിൽ സമവായം: 143 സ്ഥാനാർഥികളുടെ പട്ടിക ആർ ജെ ഡി പുറത്തിറക്കി

ബിഹാറിൽ 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അതിനിര്‍ണായക ദിവസമായ ഇന്നാണ് മഹാസഖ്യത്തില്‍ ആര്‍ ജെ ഡി-കോണ്‍ഗ്രസ് തര്‍ക്കമൊഴിഞ്ഞ് പട്ടിക പുറത്തു വന്നത്.
ഒന്നാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും രണ്ടാം ഘട്ടത്തെ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍ ജെ ഡി 143 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് പി സി സി അധ്യക്ഷന്‍ രാജേഷ് കുമാറിനെതിരെ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല.
പി സി സി അധ്യക്ഷനെതിരെ കുതുംബ മണ്ഡലത്തില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പുറത്തുവന്ന പട്ടികയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.കോണ്‍ഗ്രസ് ഇന്നലെ അര്‍ധരാത്രിയോടെ ആറു സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് 53 സീറ്റുകളില്‍ പട്ടിക ഒതുക്കി