ബിഹാറിൽ ആർജെഡിക്ക് ഇരട്ട പ്രഹരം; ലാലുവിന്റെ മൂത്ത മകനെ പാളയത്തിലെത്തിക്കാൻ എൻഡിഎ
Nov 17, 2025, 11:36 IST
ബിഹാറിൽ കനത്ത തോൽവിക്ക് പിന്നാലെ ആർജെഡിക്ക് മറ്റൊരു പ്രഹരം കൂടി. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബിജെപി ശ്രമം തുടങ്ങി. എൻഡിഎ നേതാക്കൾ ഇന്നലെ തേജ് പ്രതാപുമായി കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തേജ് പ്രതാപിനെ ആർജെഡിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച തേജ് പ്രതാപും കൂട്ടാളികളും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു.
ജനശക്തി ജനതാദൾ എന്ന പാർട്ടിയുണ്ടാക്കിയാണ് തേജ് പ്രതാപ് മത്സരിച്ചത്. പരാജയപ്പെട്ടെങ്കിലും ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപിന് സാധിച്ചിരുന്നു.
