രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു

tillu

തിഹാർ ജയിലിൽ ഗുണ്ടാ നേതാവിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു. രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതി തില്ലു താജ്പുരിയ ആണ് കൊല്ലപ്പെട്ടത്. എതിർ ഗുണ്ടാസംഘത്തിൽ പെട്ടവരാണ് തില്ലുവിനെ കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ഇരുമ്പ് വടി കൊണ്ട് വയറിൽ അടിയേറ്റ തില്ലുവിന് ഗുരുതര പരുക്ക് പറ്റിയിരുന്നു. ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

2021 സെപ്റ്റംബർ 24ന് രോഹിണി കോടതിയിൽ നടന്ന വെടിവെപ്പ് കേസിലെ പ്രതിയാണ് തില്ലു. വെടിവെപ്പിൽ ഗോഗിയ ജിതേന്ദർ മാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു.
 

Share this story