രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്

rohit

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്. തെലങ്കാന ഹൈക്കോടതിയിൽ കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന പോലീസ് റിപ്പോർട്ട് നൽകും

കേസിലെ പ്രതികളെ വെറുതെ വിടണമെന്നാണ് റിപ്പോർട്ടിൽ പോലീസ് ആവശ്യപ്പെടുന്നത്. വി സി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, എബിവിപി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു

കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും. കോടതി കേസ് പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പ്രതികരിച്ചു.
 

Share this story