ഖനോരിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട യുവ കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

shubh

കർഷകരുടെ ഡൽഹി ചലോ മാർച്ചിനിടെ ഖനോരി അതിർത്തിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ് കരൺ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ശുഭ് ശരണിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു

കർഷകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഭഗവന്ത് മൻ പറഞ്ഞു. അതേസമയം നിയമങ്ങൾ പാലിക്കാൻ കർഷക നേതാക്കൾ ശ്രദ്ധിക്കണമെന്ന് ഹരിയാന പോലീസ് അറിയിച്ചു. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹരിയാന പൊലീസ് നടപടിയിൽ യുവകർഷകൻ കൊല്ലപ്പെട്ടതിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകൾ ട്രാക്ടർ ഉപയോഗിച്ച് ഉപരോധിക്കും.

Share this story