1700 കോടി രൂപ അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യരീതിക്ക് എതിരാണെന്ന് സോണിയ ഗാന്ധി വിമർശിച്ചു

2014 മുതൽ 2017 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോൺഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈക്കോടതി തള്ളി. നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ് പുതിയ നോട്ടീസിൽ പറയുന്നത്.

കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയ നീക്കമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ബിജെപിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story