25 കോടി വാഗ്ദാനം; ഏഴ് ആപ് എംഎൽഎമാരെ ബിജെപി നേതാക്കൾ ബന്ധപ്പെട്ടെന്ന് കെജ്രിവാൾ

kejriwal

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏഴ് ആംആദ്മി എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കാൻ 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കെജ്രിവാൾ ആരോപിച്ചു. മദ്യനയക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറുകണ്ടം ചാടിക്കാൻ ശ്രമം നടത്തിയതെന്നും കെജ്രിവാൾ ആരോപിച്ചു

കെജ്രിവാളിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആപ് സർക്കാരിനെ മറിച്ചിടുമെനന്നും ബിജെപി നേതാക്കൾ എംഎൽഎമാരെ വിളിച്ച് അറിയിച്ചു. 21 എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും ബാക്കിയുള്ളവരുമായി ചർച്ച തുടരുകയാണെന്നും പറഞ്ഞു. തുടർന്നാണ് 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും കെജ്രിവാൾ ആരോപിക്കുന്നു. 

ഏഴ് എംഎൽഎമാരെയാണ് ബിജെപി നേതാക്കൾ വിളിച്ചത്. എന്നാൽ ഏഴ് പേരും വാഗ്ദാനം നിരസിക്കുകയായിരുന്നു. ദൈവത്തിന്റെയും ജനങ്ങളുടെയും പിന്തുണ സർക്കാരിനുണ്ടെന്നും എംഎൽഎമാർ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെജ്രിവാൾ പറഞ്ഞു
 

Share this story