സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; തമിഴ്‌നാട്ടിൽ വൻ നീക്കവുമായി സ്റ്റാലിൻ സർക്കാർ

Mk Stalin

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ വൻ നീക്കവുമായി എംകെ സ്റ്റാലിൻ സർക്കാർ. കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ സ്ത്രീകൾക്ക് 5000 രൂപ വീതം അക്കൗണ്ടിൽ നൽകി. 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ പ്രതിമാസ വിഹിതം ചേർന്ന മൂവായിരം രൂപയും പ്രത്യേക വേനൽക്കാല സഹായമായ 2000 രൂപയും അടക്കം 5000 രൂപയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിച്ചത്. 

വീണ്ടും ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയാൽ പദ്ധതി പ്രകാരം നൽകുന്ന തുക ആയിരത്തിൽ നിന്ന് 2000 ആയി ഉയർത്തുമെന്നും സ്റ്റാലിൻ അറിയിച്ചു. 2023 സെപ്റ്റംബറിലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്‌
 

Tags

Share this story