ബഹളം തുടർന്ന് ഭരണ, പ്രതിപക്ഷ എംപിമാർ; പാർലമെന്റ് നാലാം ദിവസവും തടസ്സപ്പെട്ടു

parliment

പാർലമെന്റിൽ തുടർച്ചയായ നാലാം ദിവസവും ഭരണ, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തടസ്സപ്പെട്ടു. രാഹുലിന്റെ വിദേശത്തെ പരാമർശങ്ങൾ ഉയർത്തി ബിജെപിയും അദാനി വിഷയം ഉയർത്തി പ്രതിപക്ഷവും ലോക്‌സഭയിലും രാജ്യസഭയിലും ബഹളം വെച്ചു. ഇതോടെ ഇരു സഭകളും 2 മണി വരെ നിർത്തിവെച്ചു. രാജ്യസഭയിൽ പ്രതിപക്ഷം വാ മൂടിക്കെട്ടി പ്രതിഷേധിച്ചു

സഭ നടത്താൻ അനുവദിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം പോലും ബഹളം തുടരുകയായിരുന്നു. ഇതോടെയാണ് സഭ നിർത്തിവെച്ചത്. രാജ്യസഭയിലും സമാന സാഹചര്യമായിരുന്നു. പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർത്ത് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. അദാനിയാണ് ഷോ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. 

അതേസമയം രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ എത്തി. വിദേശ സന്ദർശത്തിന് ശേഷം ഇന്നലെയാണ് രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തിയത്. രാഹുലിന്റെ പരാമർശത്തിൽ ബിജെപി പാർലമെന്റിൽ ബഹളം വെക്കുന്നതിനിടെയാണ് അദ്ദേഹം ഇന്നെത്തിയത്. രാജ്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പാർലമെന്റിന് അകത്ത് അനുവദിക്കുകയാണെങ്കിൽ സംസാരിക്കാമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
 

Share this story