അറസ്റ്റുണ്ടായേക്കുമെന്ന അഭ്യൂഹം; മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

hemant soren

കള്ളപ്പണക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന വാർത്തകൾക്കിടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ഹേമന്ത് സോറന്റെ കാർ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു. സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. 

അഴിമതിയിലുടെ ലഭിച്ച പണം ഉപയോഗിച്ചാണ് ബിഎംഡബ്ല്യു കാർ വാങ്ങിയതെന്നാണ് ഇ ഡി പറയുന്നത്. കേസിൽ ബുധനാഴ്ച ഹാജരാകാമെന്ന് ഹേമന്ത് സോറൻ ഇ ഡിയെ അറിയിച്ചിരുന്നു.
 

Share this story