സച്ചിൻ പൈലറ്റ്-ഗെഹ്ലോട്ട് തർക്കം: പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ കമൽനാഥിനെ നിയോഗിച്ചു

kamalnath

രാജസ്ഥാൻ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് തർക്ക പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ കമൽനാഥിനെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചു.  സച്ചിൻ പൈലറ്റ്, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി

2020ൽ അഹമ്മദ് പട്ടേൽ മരിച്ചതിന് ശേഷം കോൺഗ്രസ് സ്ഥിരമായി തർക്കപരിഹാരങ്ങൾക്ക് നിയോഗിക്കുന്നത് കമൽനാഥിനെയാണ്. 2019ൽ മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും ഒപ്പം കൂട്ടി മഹാസഖ്യ സർക്കാർ രൂപീകരിച്ചതിലും കമൽനാഥ് നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ രാജസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമാണ്. സച്ചിൻ പൈലറ്റ് നേതൃത്വത്തിന് വഴങ്ങിയില്ലെങ്കിൽ ഒരുപക്ഷേ പാർട്ടിയിൽ നിന്ന് തന്നെ പുറത്തുപോകുന്ന സ്ഥിതിയുണ്ടായേക്കാം.
 

Share this story