സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവെച്ചു മരിച്ചു

sachin

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്ഡെയാണ് മരിച്ചത്. 39 വയസ്സായിരുന്നു. സ്വവസതിയിൽവച്ച് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.

അവധിക്കായി അദ്ദേഹം ജാംനഗറിലെ വീട്ടിലേക്ക് പോയതായിരുന്നു. സർവീസ് തോക്ക് ഉപയോഗിച്ച് പുലർച്ചെ ഒന്നരയ്ക്ക് കഴുത്തിൽ വെടിവയ്ക്കുകയായിരുന്നു. വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു.

ആത്മഹത്യക്ക് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ പൊലീസിന്റെ പ്രാഥമിക നിഗമനം. വിവിഐപി സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാൽ സംഭവത്തിൽ എസ്ആർപിഎഫ് അന്വേഷണം നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share this story