സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സനൽകുമാർ ശശിധരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

sanalkumar

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പോലീസ് സനൽകുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു. 

സനൽകുമാറിനെ സഹാർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സനൽകുമാറിനെ കൊച്ചിയിൽ എത്തിക്കാൻ എളമക്കര പോലീസ് സഹാറിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സനൽകുമാർ അമേരിക്കയിൽ നിന്നും മുംബൈയിൽ എത്തിയത്

നടിയെ ടാഗ് ചെയ്തു കൊണ്ട് നിരവധി പോസ്റ്റുകൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നടിയുടേതെന്ന പേരിൽ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെയാണ് നടി പോലീസിനെ സമീപിച്ചത്.
 

Tags

Share this story