സനാതന ധർമ പരാമർശം: ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

udayanidhi

സനാതന ധർമ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉദയനിധിക്കെതിരെ വിമർശനവും ഹൈക്കോടതി ഉയർത്തി

വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നു. സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമർശം നടത്തരുതായിരുന്നു. പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. 

ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആർഎസ്എസ് പ്രവർത്തകനായ ടി മനോഹറാണ് ഉദയനിധി മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
 

Share this story