സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന് പട്‌ന കോടതിയുടെ സമൻസ്, ഫെബ്രുവരി 13ന് ഹാജരാകണം

udayanidhi

സനാതന ധർമ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പട്‌ന കോടതി സമൻസ് അയച്ചു. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സനാതന ധർമം പകർച്ചവ്യാധി പോലെയാണെന്നും തുടച്ചുനീക്കേണ്ടതാണെന്നുമുള്ള ഉദയനിധിയുടെ പ്രസംഗമാണ് വിവാദമായത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാദ പ്രസംഗം

ഇതിനെതിരെ സംഘ്പരിവാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പിന്നാലെ ഇവർ നിയമനടപടികളും ആരംഭിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്‌നയിലെ പ്രത്യേക കോടതിയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
 

Share this story