മധ്യപ്രദേശിൽ മണൽ മാഫിയ സംഘം പോലീസുദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നു

police

മധ്യപ്രദേശിലെ ഷെഹ്‌ദോളിൽ പോലീസ് ഉദ്യോഗസ്ഥനെ മണൽ മാഫിയ സംഘം ട്രാക്ടർ കയറ്റി കൊന്നു. എഎസ്‌ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ട്രാക്ടറിന്റെ ഡ്രൈവറെയും ഉടമയുടെ മകൻ അശുതോഷ് സിംഗിനെയും അറസ്റ്റ് ചെയ്തു. ട്രാക്ടർ ഉടമ ഒളിവിലാണ്

ട്രക്ക് ഉടമ സുരേന്ദ്ര സിംഗിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 30,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത മണൽ ഖനനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് മഹേന്ദ്ര ബാഗ്രിയും പോലീസ് സംഘവും സ്ഥലത്ത് എത്തിയത്. ട്രാക്ടർ തടഞ്ഞു നിർത്താൻ ശ്രമിക്കവെ ബാഗ്രിയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു

ഒപ്പമുണ്ടായിരുന്ന പോലീസുകാരായ പ്രസാദ് കനോജി, സഞ്ജയ് ദുബെ എന്നിവർ രക്ഷപ്പെട്ടു. ഷെഹ്‌ദോളിൽ തന്നെ മണൽക്കടത്ത് തടയുന്നതിനിടെ റവന്യു വകുപ്പ് ജീവനക്കാരനെയും കഴിഞ്ഞ വർഷം ട്രാക്ടർ കയറ്റി കൊന്നിരുന്നു.
 

Share this story