മഹാ വികാസ് അഖാഡി സഖ്യം തുടരുമെന്ന് സഞ്ജയ് റാവത്ത്; ഉറപ്പ് നൽകാതെ ശരദ് പവാർ

sanjay rawat

മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശരദ് പവാറും ഉദ്ദവ് താക്കറെയുമാണ് സഖ്യത്തിലെ പ്രധാന നേതാക്കളെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം സഖ്യം തുടരണമോയെന്ന കാര്യത്തിൽ ശരദ് പവാർ ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല

ആഗ്രഹം കൊണ്ട് മാത്രം സഖ്യം തുടരില്ലെന്നാണ് പവാറിന്റെ പ്രതികരണം. സീറ്റ് വിഭജനമടക്കം കാര്യങ്ങളിൽ അനുനയമുണ്ടാകണം. മറ്റ് പ്രശ്‌നങ്ങളില്ലെന്നും ഉറപ്പാക്കിയാലേ സഖ്യം ഉറപ്പാവൂ. ഇപ്പോൾ സഖ്യത്തിലാണെന്ന് മാത്രമേ പറയാനാകൂ എന്നും ശരദ് പവാർ പറഞ്ഞു.
 

Share this story