മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്‌ന അവാർഡ് ജോൺ ബ്രിട്ടാസിന്

brittas

ഡോ. ജോൺ ബ്രിട്ടാസ് എം.പിയ്ക്ക് മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, ചർച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗൽഭ്യം മുൻനിർത്തിയാണ് പുരസ്‌കാരം. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാൾ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി സഹാധ്യക്ഷനായിരുന്നു

രാജ്യസഭയിൽ മൂന്നു പേരെ തെരഞ്ഞെടുത്തപ്പോൾ ജോൺ ബ്രിട്ടാസ് ആദ്യ പേരുകാരനായി. ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽനിന്ന് ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി. ബിദ്യുത് ബരൺ മഹതോ, ഡോ. സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ്മ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിർ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ. അമോൽ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാർഡ് ജേതാക്കൾ.
 

Share this story