ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് അറസ്റ്റിന് പിന്നാലെ; ബിജെപിക്ക് നൽകിയത് 55 കോടി

atishi

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇഡിക്കും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി എഎപി. മദ്യനയ്കകേസിലെ പണമിടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി മർലെന പറഞ്ഞു. ഒരാളുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്

കെജ്രിവാളിനെ കണ്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നൽകിയെന്നും അതിഷി ആരോപിച്ചു. മദ്യനയക്കേസിൽ മാപ്പുസാക്ഷിയാണ് ശരത് ചന്ദ്ര റെഡ്ഡി

ബിജെപിക്ക് ഇയാൾ 34 കോടി രൂപ ഇലക്ടറൽ ബോണ്ടിലൂടെ നൽകിയെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ 55 കോടി രൂപയാണ് ബിജെപിക്ക് ശരത് ചന്ദ്ര റെഡ്ഡി നൽകിയതെന്ന് അതിഷി ആരോപിച്ചു. അറസ്റ്റിന് ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് 55 കോടി നൽകിയത്

പിന്നാലെ നടുവേദനയെന്ന കാരണം പറഞ്ഞ് ജാമ്യം തേടി. ഇഡി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയെയാണ്. മദ്യനയക്കേസിലെ പ്രതി പണം നൽകിയത് ബിജെപിക്കാണെന്ന് തെളിഞ്ഞതായും അതിഷി പറഞ്ഞു
 

Share this story