പരീക്ഷണം പൂർത്തിയാകും മുമ്പേ വേണ്ടിയിരുന്നില്ല; കൊവാക്സിന് അനുമതി നൽകിയ തീരുമാനം അപക്വമെന്ന് തരൂർ
Jan 3, 2021, 14:46 IST
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് ഉപയോഗത്തിനായി അടിയന്തര അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശശി തരൂർ എംപി. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുമ്പ് അനുമതി നൽകിയത് അപകടമാണെന്നും നടപടി അപക്വമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു
പരീക്ഷണം പൂർത്തിയാക്കിയ കൊവിഷീൽഡ് വാക്സിനുമായി മുന്നോട്ടു പോകാമെന്നും തരൂർ പറഞ്ഞു. കൊവിഷീൽഡ് വാക്സിനൊപ്പം കൊവാക്സിനും ഡിജിസിഐ അനുമതി നൽകിയിരുന്നു.
The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided till full trials are over. India can start with the AstraZeneca vaccine in the meantime. https://t.co/H7Gis9UTQb
— Shashi Tharoor (@ShashiTharoor) January 3, 2021