ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്‌നാട് ഗവർണർ

ravi

ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. സവർക്കാർ ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നുവെന്നും രവി പറഞ്ഞു. സവർക്കറുടെ ജന്മദിന വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു തമിഴ്‌നാട് ഗവർണർ

ആൻഡമാൻ ജയിലിൽ 10 വർഷത്തിലേറെയും രത്‌നഗിരി ജയിലിൽ 16 വർഷവും ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക, മാനസിക പീഡനം നേരിട്ട സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കാർ. സവർക്കറുടെ ത്യാഗങ്ങൾ ഐക്യവും വികസിതും ശക്തവുമായ ഭാരതം കെട്ടിപ്പടുക്കാൻ എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുമെന്നും ആർഎൻ രവി പറഞ്ഞു

ഗവർണറുടെ പരാമർശത്തിനെതിരെ ഡിഎംകെ രംഗത്തുവന്നു. താൻ ഹിന്ദുത്വയുടെ ഏജന്റാണെന്ന് ഗവർണർ ആവർത്തിച്ച് തെളിയിക്കുകയാണെന്ന് ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു
 

Share this story