രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് സവർക്കർ നൽകിയ സമർപ്പണം എന്നും ഓർമിക്കപ്പെടും: നരേന്ദ്രമോദി

savarkar

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവും ഗാന്ധി വധത്തിൽ ആരോപണ വിധേയനുമായിരുന്ന വി ഡി സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നൽകിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

സവർക്കറുടെ ചരമവാർഷിക ദിനത്തിലാണ് പ്രധാനമന്ത്രിയുടെ അനുസ്മരണം. വി ഡി സവർക്കർക്ക് അദ്ദേഹത്തിന്റെ സമാധി ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും അദ്ദേഹം നൽകിയ സമർപ്പണത്തെ രാജ്യം എന്നും സ്മരിക്കും

സവർക്കറുടെ സംഭാവനകൾ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. എക്‌സിലാണ് മോദിയുടെ കുറിപ്പ്.
 

Share this story