തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ കൈമാറി എസ്ബിഐ

SBIndia

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തെരഞ്ഞെടുപ്പു ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്. മാർച്ച് 15നുള്ളിൽ കമ്മിഷൻ ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 2019 ഏപ്രിൽ 12 മുതൽ ഇതു വരെ നൽകിയ ബോണ്ടിന്‍റെ വിവരങ്ങളാണ് എസ്ബിഐ നൽകിയത്.

ബോണ്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച പണത്തിന്‍റെ വിവരങ്ങൾ ചൊവ്വാഴ്ച തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്ബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റെ നടപടി.

Share this story