മഥുര ഷാഹി ഈദ് ഗാഹ് പള്ളിയിൽ സർവേ നടത്താനുള്ള അനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

മഥുര ഷാഹി ഈദ് ഗാഹ് പള്ളിയിലെ സർവേ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള പള്ളിയിൽ സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ഷാഹി ഈദ് ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു

സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ അനുവദിച്ചു കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഷാഹി ഈദ് ഗാഹ് പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാർഥ സ്ഥാനമറിയാൻ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയെ സമീപിച്ചത്.
 

Share this story